KeralaLatest NewsNews

സ്വര്‍ണം കടത്താന്‍ പുതിയ ടെക്‌നോളജി, എക്‌സ്‌റേ പരിശോധനയില്‍ പോലും കണ്ടെത്താനാകില്ല

സ്വര്‍ണം കടത്താന്‍ പുതിയ ടെക്നോളജി, എക്സ്റേ പരിശോധനയില്‍ പോലും കണ്ടെത്താനാകില്ല . വിദേശത്ത് നിന്ന് സ്വര്‍ണം കടത്താന്‍ നിരവധി സാങ്കേതിക വിദ്യകളും സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഏറ്റവും പുതിയ ടെക്‌നോളജികളുടെ സഹായത്തോടെ ഇപ്പോഴും സ്വര്‍ണം കടത്തുന്നുണ്ട്. സാധാരണ എക്‌സറേ പരിശോധനകളെ പോലും മറികടക്കാന്‍ ശേഷിയുള്ളതാണ് പുതിയ സംവിധാനങ്ങള്‍. തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്തിയതിന്റെ ടെക്‌നോളജി വ്യക്തമാക്കുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Read Also : സ്വപ്‌ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് ആര് പറഞ്ഞിട്ടാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന്‍ എം.പി

ഡോര്‍ ലോക്, ടാപ്പ് അടക്കമുള്ള ശുചിമുറി ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഉരുക്കി നിറച്ചാണ് 30 കിലോ സ്വര്‍ണം കടത്തിയിരിക്കുന്നത്. പ്രത്യേകം തയാറാക്കിയ ലോക്കിനുള്ളിലാണ് സ്വര്‍ണം കടത്തിയത്. സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയവരെ നേരത്തെ ബെംഗളൂരു വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.

സ്വര്‍ണം ഉരുക്കി യന്ത്രഭാഗങ്ങളില്‍ നിറയ്ക്കുന്നതിനു മുന്‍പ് അതിന്റെ മാതൃകയില്‍ കവചം ഉണ്ടാക്കണം. അതിനുശേഷം കവചത്തില്‍ സ്വര്‍ണം നിറച്ച് യന്ത്രത്തില്‍ ഘടിപ്പിക്കണം. ലെയ്ത്തിലെ പണികളടക്കം വേണ്ടിവരും. ഇങ്ങനെ വരുന്ന സ്വര്‍ണം എക്‌സ്‌റേ പരിശോധനയില്‍ കണ്ടെത്താനും പ്രയാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button