സാധാരണക്കാരോട് വീട്ടില്‍ ഇരിക്കാന്‍ ആവശ്യപ്പെടുമ്പോളും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനുള്ള പോരാട്ടത്തില്‍ യഥാര്‍ത്ഥ യോദ്ധാക്കളാണ്. അവരുടെ നിരന്തരമായ സേവനത്തിലൂടെ ഡോക്ടര്‍മാരും മറ്റെല്ലാ ആരോഗ്യ വിദഗ്ധരും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് ഇടം നേടിയിരിക്കുന്നത്. പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായി തുടരുന്ന സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദര സൂചകമായി എത്തിയിരിക്കുകയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കരോലിന മരിന്‍.
താന്‍ ഇതുവരെ കളിച്ചു നേടിയ മെഡലുകള്‍ എല്ലാം തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തയ്യാറായിക്കുകയാണ് കരോലിന. 2016 റിയോ ഒളിമ്പിക്‌സില്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിനെ പരാജയപ്പെടുത്തി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് കരോലിന. താരം കഴിഞ്ഞ ദിവസം മാഡ്രിഡിലെ വിര്‍ജെന്‍ ഡെല്‍ മാര്‍ ഹോസ്പിറ്റലിലെ മുന്‍നിര ആശുപത്രി പ്രൊഫഷണലുകളെ ഒരു വീഡിയോ കോളിലൂടെ സംവദിച്ചുകൊണ്ട് അവരെ അത്ഭുതപ്പെടുത്തി.
കോവിഡ് പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ആരോഗ്യ പ്രൊഫഷണലുകളെ അവരുടെ സേവനത്തിന് അഭിവാദ്യം ചെയ്ത് മരിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്റെ മെഡലുകള്‍ വാഗ്ദാനം ചെയ്താണ് മരിന്‍ അവരെ ഞെട്ടിച്ചത്.
”സ്‌പെയിനിലെ യഥാര്‍ത്ഥ നായകന്മാരായതിനാല്‍ ഞാന്‍ അവരോട് സംസാരിക്കുമ്പോള്‍ എന്റെ എല്ലാ മെഡലുകളും അവര്‍ക്ക് വാഗ്ദാനം ചെയ്തു. എല്ലാ കരഘോഷങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അവര്‍ അര്‍ഹരാണ്, ”മരിന്‍ പറഞ്ഞു.
ബാഴ്സലോണയിലെ സാനിറ്റാസ് സിമ ആശുപത്രിയിലെ കെയര്‍ വര്‍ക്കര്‍മാരുമായി സംവദിക്കാനും മാരിന്‍ സമയമെടുത്തു – അവിടെ 100 വയസുകാരനെ വൈറസില്‍ നിന്ന് വിജയകരമായി കരകയറാന്‍ സ്റ്റാഫ് സഹായിച്ചു. അത് പ്രചോദനകരമായിരുന്നു. ഞാന്‍ അവര്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിച്ചു. ഈ ഭയാനകമായ സമയങ്ങളില്‍ സ്‌പെയിനിലെ രോഗികളെ പരിചരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും അവര്‍ യഥാര്‍ത്ഥ നായകന്മാരാണ്. അവര്‍ അവിശ്വസനീയമായ ഒരു ജോലി ചെയ്തു, എല്ലാ ദിവസവും തങ്ങളുടെ ജീവന്‍ പണയപ്പെടുത്തുകയും ഞങ്ങളെപ്പോലുള്ളവര്‍ക്ക് സേവനം തുടരുകയും ചെയ്യുന്ന മുന്‍നിര പോരാളികള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ”കരോലിന മരിന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments