ടോക്യോ: ഒളിമ്പിക്സിൽ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്ന പി.വി സിന്ധുവിന് സെമി ഫൈനലിൽ പരാജയം. ചൈനീസ് തായ്‌പേയി താരം തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകളിലാണ് (21-18, 21-12 ) ഇന്ത്യൻ താരത്തിന്റെ പരാജയം.
ആക്രമണത്തിന് മുതിരാതെ പ്രതിരോധത്തിൽ ഊന്നി കളിച്ചതാണ് പരാജയ കാരണം എന്നാണ് വിലയിരുത്തൽ. പരാജയപ്പെട്ടെങ്കിലും സിന്ധുവിന്റെ മെഡൽ സാദ്ധ്യതകൾ അവസാനിക്കുന്നില്ല. ഇനി വെങ്കല മെഡൽ നേട്ടത്തിനായുള്ള പോരാട്ടം നാളെ നടക്കും.
Post Your Comments