ദില്ലി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ സാധ്യതയുള്ള ഇനങ്ങളിൽ ഒന്നാണ് ബാഡ്മിന്റൺ. മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ ഏറെ മുൻപന്തിയിലാണ് പിവി സിന്ധുവിന്റെ സ്ഥാനം. സൈന നെഹ്വാൾ അടക്കമുള്ള ഇന്ത്യയുടെ ബാഡ്മിന്റണിലെ പല പ്രതീക്ഷ താരങ്ങൾക്കും ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. അതിനാൽത്തന്നെ ഇന്ത്യയുടെ എല്ലാ കണ്ണുകളും പിവി സിന്ധുവിലാണ്.
2016ലെ റിയോ ഒളിമ്പിക്സിൽ കരോലിന മാരിനോട് തോറ്റ് വെള്ളി മെഡൽ കൊണ്ട് തൃപ്തിയാകേണ്ടി വന്ന താരമാണ് സിന്ധു. ഇത്തവണ വെള്ളി സ്വർണമാക്കാമെന്ന പ്രതീക്ഷയോടെയാണ് താരം ടോക്യോയിൽ എത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യനായ കരോലിന മരിയ ഗെയിംസിൽ നിന്ന് പിന്മാറിയതോടെ ഒരു മെഡൽ സിന്ധുവിലൂടെ ഇന്ത്യയിൽ എത്തുമെന്ന് കരുതാം. ഫോമിലല്ലെങ്കിലും ഒളിമ്പിക്സിൽ താരം ശോഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
Read Also:- ഏറെ നാളായി ഈ ത്രയത്തെ ഒരുമിച്ച് കണ്ടിട്ട്, ആ മൂവർ സംഘം വീണ്ടും ഒന്നിക്കുന്നു: ഫിഗോ
പുരുഷ ഡബിൾസ് സത്വിക്സൈരാജ് റാങ്കിറെഡി, ചിരാഗ് ഷെട്ടി എന്നിവർക്കും ടോക്കിയോയിൽ വെള്ളി മെഡൽ നേടാനുള്ള അവസരമുണ്ട്. തായ്ലൻഡ് ഓപ്പണിൽ തങ്ങളുടെ കന്നി സൂപ്പർ 500 കിരീടം നേടുകയും ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തതോടെ ഇരുവരും ബാഡ്മിന്റണിൽ രാജ്യത്തിനായി മെഡൽ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments