ഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി ശാന്തമാകുന്നു. ഏറെ നാളുകളായി പുകഞ്ഞിരുന്ന ചൈന-ഇന്ത്യ സംഘര്‍ഷത്തിന് അവസാനമായി. അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സേന പിന്‍മാറുന്നു. ഇന്ത്യയുടെ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന അതിര്‍ത്തി പ്രദേശത്തു നിന്നും ചൈനീസ് സേന പിന്‍മാറിയതിനു പിന്നിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്ന ബുദ്ധി കേന്ദ്രം.
read also : ഇന്ത്യന്‍ സൈനിക വ്യൂഹത്തെ കണ്ട് ആഹ്ളാദം പ്രകടിപ്പിച്ച് ടിബറ്റന്‍ സമൂഹം : ചൈനയ്ക്ക് ശക്തമായ സന്ദേശം
ചൈനീസ് വിദേശകാര്യ മന്ത്രിയും അജിത് ഡോവലും തമ്മിലുള്ള ദീര്‍ഘമായ ചര്‍ച്ചയ്ക്കു ശേഷമെന്ന് റിപ്പോര്‍ട്ട്.ചൈനീസ് വിദേശകാര്യ മന്ത്രി വാങ്-യിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ രണ്ടു മണിക്കൂര്‍ നേരം നീണ്ട വീഡിയോ കോണ്‍ഫറന്‍സിനു ശേഷമാണ് അതിര്‍ത്തിയില്‍ ചൈനീസ് സേന പിന്‍മാറ്റം എന്നതാണ് ശ്രദ്ധേയം.
ഒന്നര കിലോമീറ്ററോളം ചൈനീസ് സേനാ ടെന്റുകള്‍ പൊളിച്ചു മാറ്റി പിന്‍വലിഞ്ഞിട്ടുണ്ട്.ഉഭയകക്ഷി താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ ഫലം കണ്ടു എന്നാണ് ഈ സേനാ പിന്‍മാറ്റം സൂചിപ്പിക്കുന്നത്.
Post Your Comments