തിരുവനന്തപുരം : ഏതെങ്കിലും മാധ്യമമോ സിപിഎമ്മോ വിചാരിച്ചാല്‍ യുഡിഎഫിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ തകര്‍ക്കാനും കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം തകൃതിയാണ്. ലീഡര്‍ കെ. കരുണാകരന്റെ ജന്മവാര്ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെ ശിഥിലമാക്കാമെന്ന് ആരും കരുതേണ്ട. ജനങ്ങളുടെ പിന്തുണയുള്ള പ്രസ്ഥാനമാണ് യുഡിഎഫ്. മഹാമാരിയുടെ ദുരന്തം ഏറ്റുവാങ്ങുന്ന പ്രതിസന്ധിഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി ചില മാധ്യമങ്ങള്‍ രംഗത്തു വന്നിട്ടുള്ളതെന്നും ഇതു ശരിയായ മാധ്യമപ്രവര്ത്തനമാണോയെന്നു സ്വയം ചോദിക്കു എന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പിആര്‍ ഏജന്‍സികള്‍ നടത്തുന്ന മഞ്ഞളിപ്പില്‍ നാം ഒന്നും വിസ്മരിക്കാന്‍ പാടില്ല . ഇത്രയും മോശമായ ഭരണം കേരളം കണ്ടിട്ടില്ല. വിവാദങ്ങളുടെ തോഴനായിരുന്നു ലീഡർ . തികഞ്ഞ ഈശ്വരവിശ്വാസിയും അതോടൊപ്പം കറകളഞ്ഞ മതനിരപേക്ഷ വാദിയുമായിരുന്നു അദ്ദേഹം.പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലീഡര്‍ വികാരമായിരുന്നു . പ്രതിസന്ധി ഘട്ടത്തിലാണ് താന്‍ അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി മുന്‍ പ്രസിഡന്റുമാരായ കെ. മുരളീധരന് എംപി, വി.എം.സുധീരന്, എം.എം. ഹസന്, കെപിസിസി ഭാരവാഹികളായ ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്, പാലോട് രവി, സജീവ് ജോസഫ്, എം.എം.നസീര്‍,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍മന്ത്രി പന്തളം സുധാകരന് എന്നിവര്‍ പങ്കെടുത്തു.
Post Your Comments