News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വന്‍ സുരക്ഷയൊരുക്കി ഇന്ത്യന്‍ സൈന്യം : അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ : ഏത് നിമിഷവും തിരിച്ചടിയ്ക്കാന്‍ തയ്യാറായി  സൈന്യം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വന്‍ സുരക്ഷയൊരുക്കി ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ , ഏത് നിമിഷവും തിരിച്ചടിയ്ക്കാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന് ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍. മിഗ്-29, സു-30എംകെഐ (സുഖോയ്) പോര്‍വിമാനങ്ങളാണ് തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പറക്കുന്നത്. ശനിയാഴ്ചയും ഇവ നിരീക്ഷണ പറക്കല്‍ നടത്തി. യുഎസ് നിര്‍മിത വിമാനമാനങ്ങളായ സി-17, സി-130ജെ, റഷ്യന്‍ നിര്‍മിത വിമാനങ്ങളായ ഇല്യൂഷിന്‍-76, ആന്റനോവ്-32 എന്നിവയും അതിര്‍ത്തിയില്‍ കാവലുണ്ട്. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കമാണ് വ്യോമസേന നടത്തുന്നത്.

Read Also : ശത്രുവിനെ സെക്കന്റുകള്‍ക്കുള്ളില്‍ ഭസ്മമാക്കുന്ന കരുത്തുറ്റ ആറ് ടി-90 ഭീഷ്മ ടാങ്കുകളുമായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ : ചൈനയ്‌ക്കെതിരെ വമ്പന്‍ സൈനിക സജ്ജീകരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ അതിര്‍ത്തിയിലുടനീളം സുരക്ഷ ശക്തമാക്കി. ലഡാക്കിലെ സേനാ താവളത്തില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ പ്രകോപനപരമാണെന്നു വാദിച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ചൈന മുതിര്‍ന്നേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ഐഎഎഫ് ഫോര്‍വേര്‍ഡ് എയര്‍ബേസിലാണ് വന്‍ സന്നാഹം ഒരുക്കുന്നത്. ഇന്ത്യന്‍ നാവികസേന പൂര്‍ണ സജ്ജമാണെന്ന് ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പറഞ്ഞു. ഏതു തരം നീക്കം നടത്താനും സൈന്യം തയാറാണ്. വന്‍ ശേഷിയുള്ള ചിനൂക്ക് ഹെലികോപ്ടറും എംഐ 17 വി5 ഹെലികോപ്ടറും എയര്‍ബേസില്‍ സജ്ജമാണ്. സൈനികരെ യുദ്ധമുഖത്തെത്തിക്കുന്നതിനും മറ്റുമാണ് ഈ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നത്.

ഗല്‍വാന്‍, ഹോട്‌സ്പ്രിങ്‌സ് എന്നിവയടക്കം നാലിടങ്ങളില്‍ നിന്നു ചൈനീസ് സേന ഏതാനും വാഹനങ്ങള്‍ പിന്നോട്ടു നീക്കിയതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനു മുന്‍പും വാഹനങ്ങള്‍ നീക്കി പ്രശ്‌നപരിഹാരത്തിന്റെ നേരിയ സൂചനകള്‍ ചൈന നല്‍കിയിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവ അതിര്‍ത്തിയിലേക്കു വീണ്ടുമെത്തിച്ചു.

ചൈനയെ ഒരുതരത്തിലും വിശ്വസിക്കാനാവില്ലെന്നും ഗണ്യമായ രീതിയില്‍ സേനാ പിന്‍മാറ്റം നടത്തിയാല്‍ മാത്രമേ സംഘര്‍ഷം പരിഹരിക്കാനുള്ള വഴി തെളിയുകയുള്ളൂവെന്നും സേനാ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മിസൈലുകള്‍, ടാങ്കുകള്‍ എന്നിവയടക്കമുള്ള സന്നാഹങ്ങള്‍ ഇരു ഭാഗത്തും തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button