ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ അഗ്നിപഥ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തിറക്കി . പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകള്‍, സേവന കാലയളവ്, സേവനം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള അഗ്‌നിവീരന്മാരുടെ തൊഴില്‍ ഓപ്ഷനുകള്‍, പരിശീലനം, ശമ്പളം, അലവന്‍സ്, അനുബന്ധ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാമാണ് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചിരിക്കുന്നത്.
Read Also: പക്ഷിയിടിച്ച് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു
പദ്ധതിപ്രകാരം ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഗ്നിവീര്‍ എന്നറിയപ്പെടും. ഒരിക്കല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ എന്റോള്‍ ചെയ്തു കഴിഞ്ഞാല്‍ 1950-ലെ വ്യോമസേന നിയമപ്രകാരം നാല് വര്‍ഷത്തേക്ക് അഗ്നിവീരന്മാര്‍ നിയന്ത്രിക്കപ്പെടും.
നിലവിലുള്ള മറ്റ് റാങ്കുകളില്‍ നിന്നും വ്യത്യസ്തമായി വ്യോമസേനയിലെ അഗ്‌നിവീറിന് പ്രത്യേക റാങ്ക് രൂപീകരിക്കും. എന്റോള്‍മെന്റ് പ്രക്രിയയുടെ ഭാഗമായി ഓരോ ‘അഗ്നിവീറും’ അഗ്‌നിപഥ് പദ്ധതിയുടെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഔദ്യോഗികമായി അംഗീകരിക്കേണ്ടതുണ്ടെന്നും വ്യോമസേന വ്യക്തമാക്കി.
പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വ്യോമസേനയിലേക്ക് പ്രവേശനം. വിദ്യാഭ്യാസ യോഗ്യതകളും ശാരീരിക ക്ഷമതകളും സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. 30,000 രൂപ പ്രതിമാസ ശമ്പളവും മറ്റ് അലവന്‍സുകളും ആനുകൂല്യങ്ങളും കൃത്യമായ ആനുവല്‍ ഇന്‍ക്രിമന്റും ഉണ്ടാകും.
ഹ്രസ്വകാലയളവിലേയ്ക്ക് യുവാക്കളെ സൈന്യത്തിലേക്ക് നിയമിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. കഴിഞ്ഞദിവസമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നിര്‍ണായകമായ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. പദ്ധതിപ്രകാരം, നാല് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന അഗ്‌നിവീരന്മാര്‍ക്ക് പ്രതിരോധമന്ത്രാലയം ഉള്‍പ്പെടെ നിരവധി തൊഴില്‍ മേഖലകളില്‍ സംവരണവും മുന്‍തൂക്കവും ലഭിക്കും.
Post Your Comments