കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 638 പേർക്ക്. ഇതിൽ 175 പേർ മറ്റ് രാജ്യക്കാരാണ്. ഇതോടെ കോവിഡ് കേസുകളുടെ ആകെ എണ്ണം 49941 ആയി. 3 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 368 ആയി. 520 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 40463 ആയി ഉയർന്നു. 9110 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 157 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫർവാനിയ ഗവർണറേറ്റ് 99, ഹവല്ലി ഗവർണറേറ്റ് 76, അഹ്മദി ഗവർണറേറ്റ് 195 , ജഹ്റ ഗവർണറേറ്റ് 141, കാപിറ്റൽ ഗവർണറേറ്റ് 127 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
Post Your Comments