ജയ്പുര്‍ : ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു ഇന്ത്യയില്‍ , സ്റ്റേഡിയം തയ്യാറാകുന്നത് 100 ഏക്കറില്‍ . ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമെന്ന പ്രത്യേകതയോടെ രാജസ്ഥാനിലെ ജയ്പുരിലാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. നാലു മാസത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മാണം ആരംഭിക്കുമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. 30,000 പേര്‍ക്ക് ഇരിക്കാവുന്ന സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് നിലവില്‍ ജയ്പുരിലെ മത്സരങ്ങള്‍ നടക്കുന്നത്.
63 ഏക്കറില്‍ പണിതുയര്‍ത്തിയതാണ് മൊട്ടേരയിലെ കൂറ്റന്‍ സ്റ്റേഡിയമെങ്കില്‍, ജയ്പുരിലെ സ്റ്റേഡിയം 100 ഏക്കറോളം സ്ഥലത്താണ് നിര്‍മിക്കുന്നത്. 75,000ത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന ചെലവ് ഏതാണ്ട് 350 കോടി രൂപയാണ്. 45,000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ആദ്യ ഘട്ട നിര്‍മാണം. രണ്ടാം ഘട്ടത്തില്‍ ഇതു വിപുലീകരിക്കും. രണ്ടു വര്‍ഷമാണ് നിര്‍മാണ കാലാവധി. നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ മാറി ജയ്പുര്‍-ഡല്‍ഹി ഹൈവേയോടു ചേര്‍ന്ന് ചോന്‍പ് ഗ്രാമത്തിലാണ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണം നാലു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹേന്ദ്ര ശര്‍മ വ്യക്തമാക്കി
Post Your Comments