രാജസ്ഥാനിൽ ഭൂചലനം. രാജസ്ഥാനിലെ ജയ്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, തുടർച്ചയായ 3 തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ജയ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ ഭീതി സൃഷ്ടിച്ച ഭൂചലനം ഉണ്ടായത്.
ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട ഉടൻ തന്നെ ജനങ്ങൾ ഫ്ലാറ്റുകളിൽ നിന്നും, മറ്റു കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കിറങ്ങി രക്ഷ തേടിയിരുന്നു. ഓരോ അരമണിക്കൂർ ഇടവേളയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, മണിപ്പൂർ അടക്കമുള്ള സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രത കുറഞ്ഞ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു.
Post Your Comments