ജയ്പൂർ: കോളേജില്‍ ജിമ്മും എ.ടി.എമ്മും വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ പ്രതിഷേധം. രാജസ്ഥാനിലെ ജയ്പൂരില്‍ സർക്കാർ നിയന്ത്രണത്തിലുള്ള മഹാറാണി കോളേജിലാണ് സംഭവം. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തതോടെ ഒടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി കോളേജ് അധികൃതര്‍.
ക്യാംപസിനുള്ളില്‍ എ.ടി.എം മെഷീനും ബാങ്കും ഓപ്പൺ എയർ ജിമ്മും വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, അനുകൂല സമീപനമല്ല ലഭിച്ചത്. തുടര്‍ന്നാണ്, വിദ്യാര്‍ത്ഥിനികള്‍ സമരവുമായി രംഗത്ത് വന്നത്. മൂന്ന് പെൺകുട്ടികൾ തിങ്കളാഴ്ച വാട്ടർ ടാങ്കിന് മുകളില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. ആവശ്യങ്ങൾ പരിശോധിക്കാമെന്ന് കോളേജ് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് പെൺകുട്ടികൾ താഴെ ഇറങ്ങാന്‍ തയ്യാറായത്.
Read Also: ഏവിയേഷൻ യൂണിയൻ ഓഫീസിൽ ജീവനക്കാരനെ തല്ലിക്കൊന്നു: സംഭവം മദ്യപാനത്തിനിടെ
പെണ്‍കുട്ടികളുടെ പ്രതിഷേധ സമരം അപകടകരമാണെന്ന് കണ്ടതോടെ കോളേജ് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യോഗേഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള സംഘം ക്യാംപസിലെത്തി പെണ്‍കുട്ടികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പെൺകുട്ടികൾ വാട്ടര്‍ ടാങ്കിന് മുകളിൽ നിന്ന് ഇറങ്ങിവരാൻ വിസമ്മതിച്ചതോടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമം തുടങ്ങി. ഒടുവില്‍ ആവശ്യങ്ങള്‍ നടപ്പാക്കുന്നത് പരിശോധിക്കുമെന്ന് കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ വിദ്യാര്‍ത്ഥികള്‍ താഴെ ഇറങ്ങുകയായിരുന്നു.
Post Your Comments