അങ്കാറ: സൗദിയിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ വിചാരണ തുടങ്ങി. തുര്‍ക്കിയിലെ ഇസ്താംബുള്‍ പ്രവിശ്യയിലുള്ള കോടതിയിലാണ് 20 സൗദി പൗരന്മാരുടെ വിചാരണ തുടങ്ങിയത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ രണ്ട് സഹായികളും ഇതില്‍ ഉള്‍പ്പെടും. 2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍വച്ച് ഖഷോഗിയെ വധിച്ചത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായിരുന്നില്ല.
കേസില്‍ കഴിഞ്ഞ ഡിസംബറില്‍ സൗദി പ്രത്യേകം വിചാരണ നടത്തി വിധി പ്രസ്താവിച്ചിരുന്നു. അഞ്ചുപേര്‍ക്ക് വധശിക്ഷയും മൂന്നുപേര്‍ക്ക് തടവുമാണ് വിധിച്ചിരുന്നത്. എന്നാല്‍, സൗദിയില്‍ രഹസ്യമായിനടന്ന വിചാരണക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ തുര്‍ക്കിയിലും വിചാരണ നടക്കുന്നത്. കുറ്റാരോപിതര്‍ക്കായി തുര്‍ക്കി നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Post Your Comments