വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ സുധാകരന്‍ എംപി. ഇപ്പോള്‍ നടക്കുന്നത് അദ്ദേഹത്തെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണെന്നും സുധാകരന്‍ പറഞ്ഞു. അതിന് അദ്ദേഹം ചൂണ്ടികാണിച്ചത് ഒരു പ്രമുഖ മാധ്യമത്തിന്റെ സര്‍വ്വേ ഫലമായിരുന്നു.
‘യുഡിഎഫിന്റെ വരാന്‍ പോകുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് പ്രമുഖ മാധ്യമത്തിന്റെ സര്‍വ്വേ എന്നും. എല്‍ഡിഎഫിന്റെ അഴിമതി ഒന്നൊന്നായി പുറത്തു കൊണ്ടുവന്നത് ചെന്നിത്തലയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഈ കോവിഡ് കാലത്ത് നിരവധി പവി കേള്‍ക്കുകയും പരിഹാസത്തിന് ഇരയാകുകയും ചെയ്ത നേതാവാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പല പദ്ധതികളും അഴിമതിയാണെന്ന് ചൂണ്ടികാണിച്ച് പല തവണ അദ്ദേഹം രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ ഭരണകാലം അഴിമതി നിറഞ്ഞതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments