കെയ്റോ: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 631 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 49,303 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 386 പേര്‍ കുവൈത്ത് സ്വദേശികളും 245 പേര്‍ വിദേശികളുമാണ്.
അതേസമയം അഞ്ച് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 365 ആയി ഉയര്‍ന്നു. പുതിയ കേസുകളുടെ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
158 രോഗികളാണ് തീവ്രപരിചരണ ചികിത്സയിലുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,443 പരിശോധനകള്‍ നടത്തിയ ശേഷം ഇതുവരെ കുവൈത്തിലെ മൊത്തം വൈറസ് പരിശോധന 402,941 ല്‍ എത്തിയിട്ടുണ്ടെന്ന് ഡോ. അല്‍ സനദ് പറഞ്ഞു.
അതേസമയം ഇന്ന് 667 രോഗികള്‍ കൂടി കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ നിന്ന് രോഗമുക്തരായവരുടെ എണ്ണം 39,943 ആയി.
Post Your Comments