മലപ്പുറം : വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചു. ജൂണ്‍ 15ന് മലേഷ്യയില്‍ നിന്നു തിരിച്ചെത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി റാഷിദ് (35) ആണ് മരിച്ചത്.
ഇന്നു വൈകിട്ട് മൂന്നിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അവിടെ വച്ച് തന്നെ മരിക്കുകയായിരുന്നു. യുവാവിനെ നേരത്തെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നെങ്കിലും പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
Post Your Comments