ഉത്തർപ്രദേശിൽ പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഗുണ്ടാരാജിന് തെളിവാണെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. പോലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്തപ്പോള്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെയാണ് സുരക്ഷ ലഭിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. നേരത്തേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെത്തിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. ഗുണ്ടാ സംഘം നടത്തിയ വെടിവയ്പില്‍ എട്ട് പോലീസുകാരാണ് കൊല്ലപ്പെട്ടത്. 12ഓളം പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Post Your Comments