ഭോപ്പാല്‍ : മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു. രാവിലെ 11 മണിക്ക് മധ്യപ്രദേശ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 28 എംഎല്‍മാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അസുഖബാധിതനായി ചികിത്സയിലായതിനാല്‍ മധ്യപ്രദേശിന്റെ ചുമതലകൂടിയുള്ള ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റ് 100 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.
20 ക്യാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരുമാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരിയും ബിജെപി എംഎല്‍എയുമായ യശോധര രാജെ സിന്ധ്യയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. മറ്റ് ബിജെപി നേതാക്കളായ ഗോപാല്‍ ഭാര്‍ഗവ, ഭൂപേന്ദ്ര സിങ്, അരവിന്ദ് ഭഡോരിയ, പ്രഭുറാം ചൗധരി, പ്രദ്യുമാന്‍ സിങ് തോമര്‍, ഐദല്‍ സിങ് കന്‍സാന തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
മാര്‍ച്ചില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റെങ്കിലും കൊറോണ വൈറസ് രോഗബാധ മൂലം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മന്ത്രിസഭ വികസിപ്പിച്ചിരുന്നില്ല. അതിനുശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് മന്ത്രിമാരെ ഉള്‍പ്പെടുത്തി താത്കാലികമായി മന്ത്രിസഭ വികസിപ്പിക്കുകയായിരുന്നു. സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയും രാജ്ഭവനില്‍ എത്തിയിരുന്നു.
മ്യാൻമർ അസ്ഥിരപ്പെടുത്താൻ ഭീകരർക്ക് ആയുധങ്ങൾ നൽകി ചൈന
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷമില്ലാതെ രാജിവെയ്ക്കുകയായിരുന്നു. സിന്ധ്യയ്‌ക്കൊപ്പം അദ്ദേഹത്തെ പിന്തുണ നല്‍കിയിരുന്ന എംഎല്‍എമാരും പാര്‍ട്ടി വിട്ടതോടെയാണ് ഇത്.പിന്നീട് ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേക്ക് എത്തുകയായിരുന്നു. മന്ത്രിസഭാ വികസനത്തിന് ശേഷം മുഖ്യമന്ത്രി ക്യാബിനറ്റ് മന്ത്രിമാരുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു.പുതിയ മന്ത്രിമാരില്‍ 20 പേര്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ട്.
Post Your Comments