ഭോപ്പാല്‍ : മധ്യപ്രദേശില്‍ മന്ത്രിസഭാ വിപൂലികരണം നാളെ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് ഉന്നത ബിജെപി നേതൃത്വങ്ങളുമായി ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ വിപുലീകരണം വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചത്.കില്‍ കൊറോണ പ്രചാരണത്തിന് തുടക്കം കുറിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചൗഹാന്‍. മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആരോഗ്യസ്ഥിതി മോശമായതിനെ ആശുപത്രിയിലാണ്.
തുടര്‍ന്നാണ് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയത്. ഗവര്‍ണര്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. അതുകൊണ്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. 25 മന്ത്രിമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കോൺഗ്രസിൽ നിന്ന് വന്നവർക്ക് ഇത്തവണ മുഖ്യ പരിഗണന നല്‍കുമെന്നാണ് വിവരം.കമല്‍നാഥ് സര്‍ക്കാരിന്റെ പതന ശേഷം മാര്‍ച്ച് 23 നാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ത്യക്കെതിരെ കെപി ശർമ്മ ഒലിക്ക് സഹായ ഹസ്തവുമായി ഇമ്രാന്‍ ഖാന്‍
ഇതിന് ശേഷം ഏപ്രില്‍ 21 നാണ് ആദ്യ മന്ത്രിസഭാ വിപൂലീകരണം നടന്നത്. എന്നാല്‍ രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎംല്‍എമാരുള്‍പ്പെടെ അഞ്ച് മന്ത്രിമാരെ മാത്രമാണ് അന്ന് മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ ഇത്തവണ കൂടുതല്‍ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന 25 ഓളം എംഎല്‍എമാരെ ഇക്കുറി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments