Latest NewsIndiaNews

ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന് കോൺഗ്രസ്; കണ്ടെത്താൻ സഹായിക്കുന്നവർക്ക് 11000 രൂപ ഇനാം

കൊവിഡിനെതിരായ സംസ്ഥാനത്തിൻ്റെ പോരാട്ടത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്താണ്?

മധ്യപ്രദേശ്: കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ മധ്യപ്രദേശിൽ ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന ആരോപണവുമായി കോൺഗ്രസ്. ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരിയെ കാണാനില്ലെന്നാണ് കോൺഗ്രസിൻ്റെ വാദം. മന്ത്രിയെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 11000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ മധ്യപ്രദേശ് വർക്കിംഗ് പ്രസിഡൻ്റ് ജിട്ടു പട്‌വാരിയാണ് ആരോപണം ഉന്നയിച്ചത്.

read  also:മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു

“ആരോഗ്യമന്ത്രി എവിടെയാണെന്ന് ആർക്കുമറിയില്ല. ആർക്കെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായാൽ കോൺഗ്രസ് 11000 രൂപ ഇനാം നൽകും. കൊവിഡിനെതിരായ സംസ്ഥാനത്തിൻ്റെ പോരാട്ടത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്താണ്? പൂജ്യം.”- ജിട്ടു പട്‌വാരി ആരോപിച്ചു.

അതേസമയം ആരോപണം രാഷ്ട്രീയ ഗിമ്മിക്കാണെന്ന് ബിജെപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button