ന്യൂഡല്‍ഹി : ഇന്ത്യയില്‍ ചൈനീസ് ആപ്പ് നിരോധിച്ചതിനു പിന്നില്‍ ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം മാത്രമല്ല, നിരോധനത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്തുവിട്ട് സൈന്യവും കേന്ദ്രവും. ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ലഡാക്കിലെ കടന്നുകയറ്റത്തിനെതിരെയുള്ള ഒരു ചെറിയ പ്രതിഷേധമാണെന്നാണ് പൊതുവെ നല്‍കിയിരുന്ന ധാരണ. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് ഇത് ഇന്ത്യക്കാരുടെ ഡേറ്റ സൈനിക, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ട്ടി ((സിസിപി) ചോര്‍ത്താതിരിക്കാനാണ് എന്നാണ്. ഇന്ത്യയില്‍ പുതിയതായി കൊണ്ടുവരുന്ന സൈനികേതര അടിസ്ഥാന സൗകരസ്യ വികസനത്തെക്കുറിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സിസിപിയുടെ കൈയ്യില്‍ എത്താതിരിക്കാനാണ് ഈ നിരോധനമെന്നാണ് റിപ്പോര്‍ട്ട്.
Read Also : ടിക് ടോക്, ഹെലോ നിരോധനം : മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് നഷ്ടം 44,000 കോടിയിലേറെ രൂപ
ടിക്ടോക്കും യുസി ബ്രൗസറും ഉപയോഗിച്ച് ധാരാളമായി സാധാരണക്കാരെക്കുറിച്ചുള്ള ഡേറ്റാ ഖനനം ചെയ്തിരുന്നതായാണ് ആരോപണം. ഇത് ഇന്ത്യന്‍ അധികാരികളില്‍ ഭയം വര്‍ധിപ്പിച്ചിരിക്കാമെന്നും പറയുന്നു. ചൈനീസ് ആപ്പുകള്‍ നരോധിക്കല്‍ നടന്നത് ലഡാക്കിലെ കടന്നുകയറ്റ സമയത്താണെന്നത് യാദൃശ്ചികമായിരിക്കാം. ഇവ ഇന്ത്യന്‍ അധികാരികളുടെ കണ്ണിലെ കരടായിട്ട് കുറെക്കാലമായെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം
Post Your Comments