Latest NewsNewsIndia

ടിക് ടോക്, ഹെലോ നിരോധനം : മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് നഷ്ടം 44,000 കോടിയിലേറെ രൂപ

ന്യൂഡല്‍ഹി • ടിക് ടോക്കിനെയും മറ്റ് 58 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളെയും നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് 6 ബില്യൺ യു.എസ് ഡോളർ (ഏകദേശം 44,862 കോടി രൂപ) നഷ്ടമുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം ഇന്ത്യയും ചൈനീസ് സൈനികരും തമ്മിൽ ഉണ്ടായ അതിർത്തി ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചതിനെ തുടർന്ന് ചൈനീസ് ഇന്റർനെറ്റ് കമ്പനിയായ ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന് 6 ബില്യൺ യുഎസ് ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രമുഖ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനി ഒരു ബില്യൺ യു.എസ് ഡോളറിലധികം ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും നിരോധനം അതിന്റെ ബിസിനസ്സ് ഫലത്തിൽ ഇല്ലാതാക്കുമെന്നും 6 ബില്യൺ യു.എസ് ഡോളർ വരെ നഷ്ടമുണ്ടാക്കുമെന്നും മറ്റൊരു ഉറവിടം ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ബൈറ്റ്ഡാൻസിന് കീഴിലുള്ള ഒരു ഹ്രസ്വ വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്, ഇന്ത്യൻ വിപണിയിൽ കമ്പനി പുറത്തിറക്കിയ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഹെലോ. നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള വിഗോ വീഡിയോ എന്ന മറ്റൊരു ആപ്ലിക്കേഷനും കമ്പനിയിൽ നിന്നുള്ളതാണ്.

മൊബൈൽ ആപ്ലിക്കേഷൻ അനാലിസിസ് കമ്പനിയായ സെൻസർ ടുവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ടിക് ടോക്ക് 112 ദശലക്ഷം തവണ ഡൗണ്‍ലോഡ്‌ ചെയ്യപ്പെട്ടു. ഇന്ത്യയില്‍ 20 ശതമാനമാണ് ടിക് ടോക്കിന്റെ വിപണി വിഹിതം. യു.എസിന്റെ രണ്ടിരട്ടിവരുമിത്‌.

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

നിരോധിച്ച ആപ്ലിക്കേഷനുകളിൽ യു,സി ബ്രൌസര്‍, ടിക് ടോക്ക്, ഷെയർ, ബൈഡു മാപ്പ്, ഷെയ്ൻ, ക്ലാഷ് ഓഫ് കിംഗ്സ്, ഡി യു ബാറ്ററി സേവർ, ഹെലോ, ലൈക്ക്, യൂകാം മേക്കപ്പ്, മി കമ്മ്യൂണിറ്റി, സി‌എം ബ്രൗസര്‍ , വൈറസ് ക്ലീനർ, അപസ് ബ്രൗസര്‍ എന്നിവ ഉൾപ്പെടുന്നു.

അതേസമയം, ഇന്ത്യൻ നിയമപ്രകാരം ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ടിക്ക് ടോക്ക് പാലിക്കുന്നുണ്ടെന്നും മാത്രമല്ല ചൈനയിലെ സർക്കാർ ഉൾപ്പെടെയുള്ള ഏതെങ്കിലും വിദേശ സർക്കാരുമായി ഇന്ത്യയിലെ ഞങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്നും ടിക് ടോക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button