
ലോകത്തിലെ ഏറ്റവും മികച്ച ഡൗൺലോഡ് ആപ്പായി ടിക് ടോക്ക്. ആപ്പ് മാർക്കറ്റ് ഇൻറലിജൻസ് സ്ഥാപനമായ സെൻസർ റിപ്പോർട്ട് പ്രകാരമാണ് മികച്ച ഡൗൺലോഡ് ആപ്പായി ടിക് ടോക്കിനെ തിരഞ്ഞെടുത്തത്. നിലവിൽ ഇൻസ്റ്റാഗ്രാമിന്റെ റെക്കോർഡുകൾ മറികടന്നു കൊണ്ടാണ് ടോക്കിന്റെ കുതിപ്പ്. ലോകത്തെമ്പാടും മികച്ച സ്വീകാര്യതയുള്ള ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.
ഏഷ്യയിൽ മാത്രം 11 ശതമാനം വളർച്ചയാണ് ടിക് ടോക്കിന് ഉണ്ടായത്. ലോകത്തെമ്പാടുമുള്ള വളർച്ചയ്ക്കൊപ്പം യുഎസിലെ ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും യൂറോപ്പിലെ ഗൂഗിൾ പ്ലേയിലും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട അപ്ലിക്കേഷനായി ടിക് ടോക്ക് ഉയർന്നു.
ജനുവരി ഒന്നിനും മാർച്ച് 31 നും ഇടയിലുള്ള ആപ്പ് സ്റ്റോറിന്റെയും ഗൂഗിൾ പ്ലേയുടെയും ഡൗൺലോഡ് കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.
Post Your Comments