ബീജിംഗ്: ടിക് ടോക് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടിക് ടോക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇപ്പോള്‍, ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് ചൈനീസ് കമ്പനിയായ ടിക് ടോക്. ഇതിനൊപ്പം പഴയ ജീവനക്കാരെ വീണ്ടും നിയമിക്കാനും ടിക് ടോക് ശ്രമം നടത്തുന്നതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കങ്ങള്‍ ടിക് ടോകിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാന്‍സ് നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്ക വേണ്ട. ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി മുംബൈ ആസ്ഥാനമായുള്ള ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിരിച്ചു വരാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ടിക് ടോകിന്റെ ശ്രമം. കൂടാതെ പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്താനുള്ള ശ്രമം അനൗപചാരികമായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments