കാബൂൾ: യുവാക്കളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് പബ്ജിയും ടിക് ടോകും നിരോധിക്കാനൊരുങ്ങി താലിബാൻ. മൂന്ന് മാസത്തിനുള്ളിൽ ഇവ നിരോധിക്കുമെന്ന് താലിബാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് പബ്ജിയും ടിക് ടോകും നിരോധിക്കാനുള്ള തീരുമാനം അറിയിച്ചത്.
സുരക്ഷാ മേഖലയിലെയും ശരിയത്ത് നിയമനിർവ്വഹണ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം നടത്തിയ ചർച്ചയിലാണ് ജനപ്രിയ ആപ്പുകൾ നിരോധിക്കാനുള്ള തീരുമാനം എടുത്തത്.
എയർ ഇന്ത്യ ബ്രാന്‍ഡിന്റെ കുടക്കീഴിലേക്ക് രണ്ട് എയർലൈൻ കമ്പനികൾ കൂടി, ലയന നടപടികൾ ഉടൻ ആരംഭിക്കും
സംയുക്ത യോഗത്തിന് ശേഷം, മന്ത്രാലയം രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് 90 ദിവസത്തിനുള്ളിൽ പബ്ജിയും ടിക് ടോകും നിരോധിക്കാൻ ഉത്തരവിട്ടു. ഈ ആപ്പുകൾ ചില അക്രമങ്ങളെ മഹത്വപ്പെടുത്താൻ സാധ്യതയുണ്ടെന്നും അക്രമാസക്തമായ വഴികൾ കണക്കിലെടുക്കുമ്പോൾ ഇത് ഒരുതരം വിരോധാഭാസമാണെന്നും താലിബാൻ പറയുന്നു.
Post Your Comments