കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്റെ പിതാവും അന്തരിച്ച നടനുമായ ശ്രീ. സുകുമാരൻ തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു എന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. 1991 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക സംഘശിക്ഷാ വർഗ്ഗിൽ സുകുമാരൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വന്നെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കൂടാതെ ഇതിന്റെ ചിത്രങ്ങളും സന്ദീപ് വാര്യർ പുറത്തു വിട്ടു. നേരത്തെ വാര്യൻ കുന്നൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സുകുമാരൻ കടുത്ത രാഷ്ട്രവാദിയും ഹിന്ദുത്വവാദിയും ആയിരുന്നു എന്ന തരത്തിൽ പല കോണിൽ നിന്നും ചർച്ചകൾ നടന്നിരുന്നു. ഇതിനിടെയാണ് സുകുമാരന്റെ അപൂർവ്വ ചിത്രങ്ങൾ സന്ദീപ് വാര്യർ പുറത്തു വിട്ടത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരൻ. തന്റെ പൈതൃകത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ‘വിചാരധാര’ വായിച്ചിരുന്നു. അദ്ദേഹത്തിനോടുള്ള എന്റെ ഇഷ്ടം ഞാൻ നേരത്തെയും പല തവണ പറഞ്ഞിട്ടുണ്ട്.
1991 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക സംഘശിക്ഷാ വർഗ്ഗിൽ സുകുമാരൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വന്നെത്തി. ഈ ചിത്രങ്ങളിൽ ഉള്ള സംഘ കാര്യകർത്താക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയുന്നവർ കമൻറ് ചെയ്യുമല്ലോ .
Post Your Comments