Latest NewsKeralaNewsInternational

അമേരിക്ക സഞ്ചരിക്കുന്നത് തെറ്റായ ദിശയിൽ: രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം പിന്നിടുമെന്നാണ് അമേരിക്കയില്‍ രോഗ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണി ഫൗസി വ്യക്തമാക്കിയത്. ഇപ്പോള്‍ 40,000 ആളുകള്‍ക്കാണ് ഒരു ദിവസം രോഗ ബാധ ഉണ്ടാകുന്നത്. ഈ നില തുടര്‍ന്നാല്‍ അത് ഒരു ലക്ഷമാകുമെന്നാണ് ആശങ്ക. പുതിയ കേസുകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അമേരിക്ക തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും സെനറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം അറിയിച്ചു.

Read also: ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്ന പാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍

പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിന് മുൻപ് എത്ര പേര്‍ മരിക്കുമെന്ന് പൂര്‍ണമായി വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അമേരിക്കയില്‍ കാര്യങ്ങള്‍ ഒരു തരത്തിലും നിയന്ത്രണ വിധേയമല്ല. ജനങ്ങള്‍ വേണ്ട രീതിയില്‍ മുന്‍കരുതല്‍ എടുക്കുന്നില്ല, മാസ്കുുകള്‍ പോലും ധരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഇത് കൂടുതല്‍ അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും ആന്റണി ഫൗസി പറഞ്ഞു. അതേസമയം യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്. ലോക്ഡൗണില്‍നിന്ന് പൂര്‍ണമായി പുറത്തുകടക്കുന്നതിന്റെ ഭാഗമായി യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button