COVID 19Latest NewsNewsInternational

കോവിഡ് 19 ; കുവൈത്തില്‍ 671 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 4മരണവും

കുവൈത്തില്‍ 671 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 46,195 ആയി ഉയര്‍ന്നു. കൂടാതെ 4 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണനിരക്ക് 354 ആയി. അതേസമയം 717 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 37,030 ആയി ഉയര്‍ന്നു. അതേസമയം ഇന്ന് മാത്രം 4,045 പുതിയ കോവിഡ് -19 ടെസ്റ്റുകളും നടത്തിയിട്ടുണ്ട്. ഇതോടു കൂടി രാജ്യത്ത് മൊത്തം 387,000 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്.

അതേസമയം, കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ അനസ് അല്‍ സലേഹ് ”വിസ ട്രേഡിംഗ്” എന്നറിയപ്പെടുന്ന ”പകര്‍ച്ചവ്യാധി” ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തുടരുന്ന ശ്രമങ്ങള്‍ ആവര്‍ത്തിച്ചു. ”ഒഴിവാക്കലില്ലാതെ നിയമം എല്ലാവര്‍ക്കും ബാധകമാകും ‘ എന്ന് സര്‍ക്കാര്‍ അറിയിച്ചു.

ആഗസ്ത് 1 മുതല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വരുന്നതിനും പുറപ്പെടുന്നതിനുമായി വാണിജ്യ വിമാന സര്‍വീസുകള്‍ നടത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. 3 ഘട്ട പദ്ധതി നടപ്പാക്കിക്കൊണ്ട് ആരോഗ്യ ആവശ്യങ്ങള്‍ക്കനുസരിച്ച് ആദ്യ ഘട്ടത്തില്‍ 30% കവിയരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button