KeralaIndiaNews

ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ സാ​ധ്യ​ത; അ​തീ​വ ജാ​ഗ്ര​ത

പ്രദേശത്ത് നിന്ന് ഐകെ 47 തോക്കുകളും,രണ്ട് പിസ്റ്റലുകളും സുരക്ഷാ സേന കണ്ടെടുത്തു. സ്ഥലത്ത് ഏറ്റുമുട്ടൽ നടക്കുകയാണെന്നാണ് വിവരം

പാ​റ്റ്ന: ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ സാ​ധ്യ​തയുണ്ടെന്ന് റിപ്പോർട്ട്.  ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​ഹാ​റി​ല്‍ അ​തീ​വ ജാ​ഗ്ര​ത നി​ര്‍​ദേ​ശം പുറപ്പെടുവിച്ചു. താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞ​ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യത്തിന്‍റെ പ​രീ​ശി​ല​നം നേടിയ അ​ഞ്ച്, ആ​റ് താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ ഐ​എ​സ് ശ്ര​മി​ക്കു​ന്ന​താ​യാ​ണ് വിവരം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ​യും ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ള്‍ അടക്കമുള്ള ഭീ​ഷ​ണി ക​ത്തും ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഐ​എ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു. ഇതേ തുടര്‍ന്ന് ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

അതേസമയം, ജമ്മുകശ്മീരിലെ അനന്ത് നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഖുൽഹോഗർ പ്രദേശത്ത് ഭീകരസാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു.തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.

ALSO READ: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

പ്രദേശത്ത് നിന്ന് ഐകെ 47 തോക്കുകളും,രണ്ട് പിസ്റ്റലുകളും സുരക്ഷാ സേന കണ്ടെടുത്തു. സ്ഥലത്ത് ഏറ്റുമുട്ടൽ നടക്കുകയാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button