പാറ്റ്ന: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. താലിബാന്, ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞകയറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന് സൈന്യത്തിന്റെ പരീശിലനം നേടിയ അഞ്ച്, ആറ് താലിബാന്, ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ ഐഎസ് ശ്രമിക്കുന്നതായാണ് വിവരം. ആഭ്യന്തരമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും പേരുകള്‍ അടക്കമുള്ള ഭീഷണി കത്തും കഴിഞ്ഞ ദിവസം എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭീകര സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ജമ്മുകശ്മീരിലെ അനന്ത് നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഖുൽഹോഗർ പ്രദേശത്ത് ഭീകരസാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു.തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.
പ്രദേശത്ത് നിന്ന് ഐകെ 47 തോക്കുകളും,രണ്ട് പിസ്റ്റലുകളും സുരക്ഷാ സേന കണ്ടെടുത്തു. സ്ഥലത്ത് ഏറ്റുമുട്ടൽ നടക്കുകയാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments