കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും.പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് രഹനക്കെതിരെ പോലീസ് കേസെടുത്തത്. രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. അറസ്റ്റ് സാധ്യതകള്‍ മുന്നില്‍ കണ്ടാണ് രഹന മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അഭിഭാഷകനായ അരുണ്‍ പ്രകാശാണ് രഹ്നാ ഫാത്തിമയ്ക്കെതിരെ പരാതി നല്‍കിയത്. കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്‌നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്.
Post Your Comments