വാഷിങ്ടണ്‍ ഡി.സി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടതെന്നോ അവരുടെ വിവരങ്ങളോ നല്‍കാതെ ചൈന , ചൈനീസ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ വിവരങ്ങള്‍ ഭരണകൂടം പുറത്തുവിടാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മരണപ്പെട്ടവരുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ച ചൈനീസ് ഭരണകൂടത്തിന്റെ നടപടിയാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. രാജ്യത്തെ സമൂഹ മാധ്യമമായ വൈബോ വഴിയാണ് ആളുകള്‍ പ്രതികരിക്കുന്നത്. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യു.എസ് ആസ്ഥാനമായ ബ്രീറ്റ്ബാര്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
read also : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏഴ് പോര്‍മുഖങ്ങള്‍ : ശക്തമായ പ്രതിരോധത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം
സംഘര്‍ഷത്തില്‍ മരിച്ച ഏതാനും സൈനിക ഓഫീസര്‍മാരുടെ പേരില്‍ ചൈനീസ് ഭരണകൂടം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടതായി ചൈന സ്ഥിരീകരിക്കുകയും ചെയ്തു. മരണവും ഗുരുതര പരിക്കുമടക്കം 43ലധികം സൈനികര്‍ക്ക് അത്യാഹിതം സംഭവിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Post Your Comments