Latest NewsIndiaNews

ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങളില്‍ കടക്കാന്‍ ധൈര്യപ്പെട്ടവര്‍ക്ക് രാജ്യം ഉചിതമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങളില്‍ കടക്കാന്‍ ധൈര്യപ്പെട്ടവര്‍ക്ക് രാജ്യം ഉചിതമായ മറുപടി നല്‍കിയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലഡാക്കില്‍ രക്​തസാക്ഷികളായ സൈനികര്‍ക്ക്​ മുൻപിൽ രാജ്യം പ്രണമിക്കുന്നു. എല്ലാ പ്രതിസന്ധികളും മറികടന്ന്​ ഇന്ത്യ ശക്​തമായ രാജ്യമായി മാറും. രാജ്യത്തെ എല്ലാ ജനങ്ങളും മെയ്​ക്ക്​ ഇന്‍ ഇന്ത്യക്ക്​ പിന്തുണ നല്‍കുന്നുണ്ട്​. സ്വാശ്രയഭാരതം ഉണ്ടാക്കുന്നതിനാണ്​ എല്ലാവരുടെയും ശ്രമമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. അതിർത്തിയിലെ സൈനികർ രാജ്യത്തെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കും. സൗഹൃദം എങ്ങനെ കാത്തു സൂക്ഷിക്കാമെന്ന്​ ഇന്ത്യക്ക്​ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button