ന്യൂഡല്‍ഹി: മന്‍ കി ബാത്തിന്റെ 109-ാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനപരേഡ് അത്ഭുതകരമായിരുന്നെന്നും കര്‍ത്തവ്യപഥില്‍ സ്ത്രീശാക്തീകരണമാണ് നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനപരേഡിലെ നാരീശക്തിയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. കേന്ദ്ര സുരക്ഷാ സേനയുടെയും ഡല്‍ഹി പോലീസിന്റെയും വനിതാ സംഘങ്ങള്‍ കര്‍ത്തവ്യപഥില്‍ നടന്നപ്പോള്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നു. പരേഡില്‍ നിരന്ന എല്ലാ കലാകാരും സ്ത്രീകളായിരുന്നു.1,500 പെണ്‍മക്കള്‍ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തു.
Read Also: സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി: നെയ്ത്ത് തൊഴിലാളികൾക്ക് കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്
‘നാവികം, വ്യോമയാനം, സൈബര്‍, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീശക്തി രാജ്യത്തെ സംരക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ എല്ലാ മേഖലകളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്ത്രീകള്‍ ഇന്ന് സാമ്പത്തിക ഭദ്രത കൈവരിക്കുന്നു. സ്ത്രീകളുടെ നേതൃത്വത്തില്‍ രാജ്യത്ത് സ്വയം സഹായ സംഘങ്ങള്‍ വര്‍ദ്ധിച്ചു’, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments