Latest NewsNewsIndia

മൻ കി ബാത്ത്: 102-ാം എപ്പിസോഡ് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും

2014 ഒക്ടോബർ 3 മുതലാണ് രാജ്യത്ത് മൻ കി ബാത്ത് പരിപാടി സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 102-ാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക. 22 ഇന്ത്യൻ ഭാഷകളിലും, 29 ഉപഭാഷകളിലും, ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, അറബിക്, പേർഷ്യൻ തുടങ്ങി 11 ഓളം വിദേശ ഭാഷകളിലുമാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്. രാഷ്ട്ര പുരോഗതിക്ക് വിവിധ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതും, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പൗരന്മാരെ പരിചയപ്പെടുന്നതുമായ മൻ കി ബാത്ത് പരിപാടി ശ്രവിക്കാൻ രാജ്യം കാത്തിരിക്കുകയാണ്.

2014 ഒക്ടോബർ 3 മുതലാണ് രാജ്യത്ത് മൻ കി ബാത്ത് പരിപാടി സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. ഈ പരിപാടിയിൽ സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരെ അഭിസംബോധന ചെയ്യുന്നു. സർക്കാരിന്റെ പൗരസമ്പർക്ക പരിപാടി കൂടിയാണ് മൻ കി ബാത്ത്. ഓരോ എപ്പിസോഡിലും കാലാവസ്ഥാ വ്യതിയാനം, കൃഷി, കല, സംസ്കാരം, ആരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കാറുണ്ട്. കൂടാതെ, ഓരോ പുതിയ കാര്യങ്ങളും എപ്പിസോഡിൽ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്ത് സംപ്രേഷണം ചെയ്യുന്നത്.

Also Read: മദ്യലഹരിയിൽ 49-കാരന്റെ വെളിപ്പെടുത്തല്‍: പുറത്ത്‌വന്നത്‌ മൂന്ന് പതിറ്റാണ്ട് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ കഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button