Latest NewsKeralaNews

പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിച്ച ടാക്സി ഡ്രൈവറെ മന്‍ കി ബാത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: തന്റെ സമ്പാദ്യം മുഴുവനുമെടുത്ത് പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിച്ച സാധാരണ ടാക്‌സിഡ്രൈവറെ മന്‍ കി ബാത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read Also: പൂഞ്ച് ഭീകരാക്രമണം: 12 പേരെ കസ്റ്റഡിയിലെടുത്ത് എൻഐഎ, സംഭവ സ്ഥലത്ത് കണ്ടെത്തിയതിൽ ചൈനീസ് വെടിയുണ്ടകളും

ബംഗാളുകാരനായ സോഹിദുല്‍ ലസ്‌ക്കറാണ് നരേന്ദ്രമോദിയുടെ നൂറാം മന്‍കി ബാത്തില്‍ അതിഥികളില്‍ എത്തുന്ന ഒരാള്‍. ബംഗാളില്‍ നിന്നുള്ള ഏകയാളും സോഹുദുലാണ്.

നാലു ദിവസം നീളുന്ന സെഷന് വേണ്ടി ഇയാള്‍ അടുത്തയാഴ്ച ഡല്‍ഹിയ്ക്ക് യാത്ര തിരിക്കും. ഇവിടെ പ്രധാനമന്ത്രിയും പ്രസിഡന്റുമായും ചര്‍ച്ചകളില്‍ ഏര്‍പ്പെടും. പ്രധാനമന്ത്രിയുടെ ക്ഷണം വലിയ ബഹുമതിയാണെന്നും ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പോയി ഏപ്രില്‍ 30 ന് തിരിച്ചെത്തുമെന്നും ലസ്‌ക്കര്‍ പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ അസ്ഥിര സാഹചര്യത്തെക്കുറിച്ചും രാജ്യത്ത് കൊണ്ടുവരേണ്ട സമാധാനത്തെക്കുറിച്ചും എഴുതിയ കത്തും കൊണ്ടുപോകുന്നുണ്ട്. ഇതിനൊപ്പം രാജ്യത്തെ ഇന്ധനത്തിന്റെയും ഗ്യാസിന്റെയും വിലയിലെ സ്ഥിരതയും ആവശ്യപ്പെടുമെന്ന് ലസ്‌ക്കര്‍ പറയുന്നു. സാള്‍ട്ടലേക്കില്‍ ടാക്‌സി ഡ്രൈവറായ ലസ്‌ക്കര്‍ ബാറുയിപ്പൂരിലാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സൗത്ത് 24 പര്‍ഗാനയില്‍ ബാരുയിപൂര്‍ പുന്‍ റിയില്‍ 55 ബെഡ്ഡുകളുള്ള മാരുഫ മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍ 2018 ലാണ് നിര്‍മ്മിച്ചത്. മതിയായ ചികിത്സ കിട്ടാതെ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ട സഹോദരി മാരുഫാ ഖാത്തൂണിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ആശുപത്രിയില്‍ 10 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ 300 ലധികം പേരെ വെറും 50 രൂപയ്ക്ക് ചികിത്സിക്കുന്നു. ഇവിടെ മരുന്നുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്.

ജോലിയില്‍ നിന്നും ഇതുവരെ സമ്പാദിച്ചതും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റും നാട്ടുകാരില്‍ നിന്നും പിരിവ് എടുത്തുമാണ് ഇയാള്‍ പണം കണ്ടെത്തിയത്. മിലാപ് എന്ന പ്ലാറ്റ്‌ഫോമും ലസ്‌ക്കറിനെ സഹായിക്കാനായി രംഗത്ത് വന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button