കുവൈറ്റ് സിറ്റി : കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തോടടുക്കുന്നു. ഇന്ന് മാത്രം 551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44,942 ആയി. കൂടാതെ നാല് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 348 ആയും വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതിയ കേസുകളില്‍ 341 പേര്‍ കുവൈറ്റ് പൗരന്മാരും 210 പേര്‍ വിദേശികളുമാണ്. നിലവില്‍ 9,100 രോഗികള്‍ക്ക് ചികിത്സയിലുണ്ട്. ഇതില്‍ 149 പേര്‍ ഐസിയുവിലാണ്. അതേസമയം രാജ്യത്ത് ആശ്വാസം പകര്‍ന്നു കൊണ്ട് 908 രോഗികള്‍ കൂടി രോഗമുക്തരായതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 35,494 ആയി ഉയര്‍ന്നു.
സാധാരണ ജീവിതം പുനസ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിക്കാന്‍ കുവൈറ്റ് വ്യാഴാഴ്ച തീരുമാനിച്ചു. രണ്ടാം ഘട്ടം ജൂണ്‍ 30 ന് ആരംഭിച്ച് മൂന്നാഴ്ച നീണ്ടുനില്‍ക്കും. രണ്ടാം ഘട്ടത്തില്‍, പൊതു, സ്വകാര്യ മേഖലകള്‍ 30 ശതമാനത്തില്‍ താഴെ ശേഷിയുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും, കൂടാതെ ഷോപ്പിംഗ് മാളുകള്‍, സാമ്പത്തിക മേഖല, നിര്‍മ്മാണ മേഖല, റീട്ടെയില്‍ ഷോപ്പുകള്‍, പാര്‍ക്കുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയില്‍ നിന്നുള്ള പ്രവര്‍ത്തനം പുനരാരംഭിക്കും.
Post Your Comments