KeralaLatest NewsNewsBusiness

ഗോദ്റെജ് അപ്ലയന്‍സസ് പുതിയ റഫ്രിജറേറ്റര്‍ ശ്രേണികള്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര ഗൃഹോപകരണ നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് രണ്ടു പുതുതലമുറ റെഫ്രജിറേറ്ററുകളും ഒരു സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും വിപണിയിലെത്തിച്ചു. ഗോദ്‌റെജ് എഡ്ജ് റിയോ, ഗോദ്‌റെജ് എഡ്ജ് നിയോ റെഫ്രജിറേറ്ററുകളും ഗോദ്‌റെജ് എഡ്ജ് അള്‍ട്ടിമ വാഷിംഗ് മെഷീനുമാണ് കമ്പനി വെര്‍ച്വല്‍ രീതിയില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. ഇതാദ്യമായാണ് ഒരു കമ്പനി ഗൃഹോപകരണമേഖലയില്‍ വെര്‍ച്വല്‍ രീതിയില്‍ രാജ്യമൊട്ടാകെ ഉത്പന്നം പുറത്തിറക്കുന്നത്.

മെച്ചപ്പെട്ട സംഭരണശേഷിയോടെയാണ് പുറത്തിറക്കിയിട്ടുള്ള ഗോദ്‌റെജ് എഡ്ജ് റിയോ, നിയോ റെഫ്രജിറേറ്ററുകള്‍ 192 ലിറ്റര്‍ വിഭാഗത്തില്‍ ഏറ്റവും ഉയരവും (1192 മില്ലിമീറ്റര്‍) ഏറ്റവും വലിയ ശീതികരണ ശേഷിയും (16.3 ലിറ്റര്‍) ഏറ്റവും വലിയ ബോട്ടില്‍ സ്‌പേസും (13.5 ലിറ്റര്‍) ഉള്ളവയാണ്. പുതുമ നഷ്ടപ്പെടാതെ ദീര്‍ഘകാലം പച്ചക്കറി സൂക്ഷിക്കാന്‍ സഹായിക്കുന്ന ഇടത്തിന്റെ ശേഷി 16.4 ലിറ്ററാണ്.

ഇന്ധനക്ഷമതയ്ക്കും വൈദ്യുതി ലാഭത്തിനും സഹായിക്കുന്ന ഇന്‍വേര്‍ട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ റെഫ്രജിറേറ്ററുകള്‍ക്ക് പഞ്ചനക്ഷത്ര റേറ്റിംഗ് ആണ് ലഭിച്ചിട്ടുള്ളത്. കൂടതല്‍ സമയത്തേക്ക് ശീതികരണം നിലനിര്‍ത്തുന്നുവെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

ടര്‍ബോ ടെക്‌നോളജിയുടെ ഉപയോഗം വഴി, ഐസ് ഉണ്ടാക്കുക, കുപ്പികള്‍ തണുപ്പിക്കുക തുടങ്ങിയ പ്രക്രിയകള്‍ 20 ശതമാനം വേഗത്തിലാക്കുന്നു. ഹൈജീന്‍, ഇന്‍വേര്‍ട്ടര്‍ സാങ്കേതികവിദ്യ വഴി ഐസ് ഉരുകി വെള്ളം ഒലിച്ചുവരുന്നതും അണുവ്യാപനവും ഇല്ലാതാക്കിയിട്ടുണ്ട്. ഏറ്റവും പ്രകൃതിസൗഹൃദമായിട്ടാണ് ഈ റെഫ്രജിറേറ്ററുകള്‍ പുറത്തിറക്കിയിട്ടുള്ളത്. ഇതുവഴി കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

വളഞ്ഞ രൂപകല്‍പ്പനയോടെയുള്ള വാതില്‍, സുതാര്യമായ അകത്തളം, ആകര്‍ഷകമായ പുറംരൂകല്‍പ്പന തുടങ്ങിയവയോടുകൂടിയ ഈ സിംഗിള്‍ ഡോര്‍ റെഫ്രജിറേറ്ററുകളുടെ അഞ്ച്, നാല്, മൂന്ന്, രണ്ട് സ്റ്റാര്‍ മോഡലുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

വളരെ ആകര്‍ഷകമായ രൂപകല്‍പ്പനയോടെയാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പുതുതലമുറ വാഷിംഗ് മെഷീനായ ഗോദ്‌റെജ് എഡ്ജ് അള്‍ട്ടിമ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പഞ്ചനക്ഷത്ര റേറ്റിംഗ് ഉള്ള അള്‍ട്ടിമ വൈദ്യുതി ലാഭിക്കുന്നതിലൂടെ ഉപഭോക്താവിന് നേട്ടം നല്‍കുന്നു. വാഷിംഗ് മെഷീന്റെ 460 വാട്ട് പവര്‍ മാക്‌സ് മോട്ടോര്‍ മെച്ചപ്പെട്ട കഴുകല്‍ നല്‍കുമ്പോള്‍ 1440 ആര്‍പിഎം സ്പിന്‍ മോട്ടോര്‍ ഉണക്കല്‍ വേഗത്തിലാക്കുന്നു.

വാഷിംഗ് മെഷീന് രണ്ടു വര്‍ഷത്തേയും വാഷ് മോട്ടോറിന് അഞ്ചുവര്‍ഷത്തേയും വാറന്റിയുണ്ട്. എട്ടു കിലോഗ്രാം, 8.5 കിലോഗ്രാം ശേഷിയില്‍ മൂന്നു നിറങ്ങളില്‍ (ക്രിസ്റ്റല്‍ റെഡ്, ക്രിസ്റ്റര്‍ ബ്ലാക്ക്, ക്രിസ്റ്റല്‍ ബ്‌ളൂ) അള്‍ട്ടിമ മോഡലുകള്‍ ലഭ്യമാണ്.

ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്ന പ്രതിബദ്ധതയാണ് നവീനമായി ഈ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് പ്രേരണയായിട്ടുള്ളതെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡ്ഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. സിംഗിള്‍ ഡോര്‍ റെഫ്രജിറേറ്ററുകളുടെ 50 ശതമാനവും 190-195 ലിറ്റര്‍ ശേഷിയിലുള്ളതാണ്. റെഫ്രജിറേറ്റര്‍ വിപണിയുടെ 77 ശതമാനവും സിംഗിള്‍ ഡോര്‍ വിഭാഗത്തിലാണ്. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ മേഖലയില്‍ 8-8.5 കിലോഗ്രാം വിഭാഗത്തിന് 23 ശതമാനം വിഹിതമുണ്ട്. ഈ മേഖല പ്രതിവര്‍ഷം 11 ശതമാനം വളര്‍ച്ച നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വില റെഫ്രജിറേറ്ററിനു 14000 രൂപ മുതലും വാഷിംഗ് മെഷീന് 16,400 രൂപ മുതലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button