ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഗോദ്റേജ് ഇന്റീരിയോ. ഇത്തവണ നിരവധി ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധികൾ വിട്ടുമാറിയതോടെ വിപണിയിൽ മികച്ച ലാഭം തന്നെയാണ് ഗോദ്റേജ് ഇന്റീരിയോ ലക്ഷ്യമിടുന്നത്. പ്രധാനമായും ഹോം, കിച്ചൻ ഫർണിച്ചർ ശ്രേണികൾക്കാണ് ഓഫർ നൽകുന്നത്. വിവിധ ഓഫറുകൾക്ക് പുറമേ, ഉപഭോക്താക്കളെ ആകർഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. സെപ്തംബർ 7 വരെയാണ് കമ്പനിയുടെ ഷോറൂമുകളിൽ ഓഫറുകൾ ലഭ്യമാകുക.
ഓഫർ പ്രകാരം, കിച്ചൺ ഫർണിച്ചറുകൾക്ക് 20 ശതമാനത്തോളമാണ് കിഴിവ് നൽകുന്നത്. കൂടാതെ, ഹോം ഫർണിച്ചറുകൾക്ക് 25 ശതമാനം വരെ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത തുകയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. കിച്ചൺ ഫർണിച്ചർ വിഭാഗത്തിൽ 75,000 രൂപയ്ക്ക് മുകളിലും ഹോം ഫർണിച്ചർ വിഭാഗത്തിൽ 10,000 രൂപയ്ക്ക് മുകളിലും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് സൂപ്പർ ഡിസ്കൗണ്ട് സ്ക്രാച്ച് കാർഡ് ലഭിക്കുന്നതാണ്. കൂടാതെ, മറ്റ് സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
Post Your Comments