ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഗോദ്റേജ് ഇന്റീരിയോ. ഇന്ത്യയിലുടനീളം കമ്പനിയുടെ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ പദ്ധതികൾക്ക് ആവശ്യമായ നടപടികൾ കമ്പനി സ്വീകരിക്കുന്നുണ്ട്. പ്രമുഖ ഫർണിച്ചർ, ഇന്റീരിയർ സൊലൂഷൻസ് ബ്രാൻഡാണ് ഗോദ്റേജ് ഇന്റീരിയോ.
കേരളം, തമിഴ്നാട് ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് ഗോദ്റേജ് ഇന്റീരിയോ സാന്നിധ്യം കൂടുതൽ വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 20 ചാനൽ പങ്കാളികളാണ് കൂട്ടി ചേർത്തിട്ടുള്ളത്. കൂടാതെ, അടുത്ത മൂന്നു വർഷത്തിനുള്ളിൽ 60 ശതമാനം വളർച്ചയാണ് ഗോദ്റേജ് ഇന്റീരിയോയുടെ ലക്ഷ്യം.
Also Read: വിജയ് സേതുപതി ദേശീയ അവാർഡിന് അർഹൻ’: എസ് ശങ്കർ
Post Your Comments