ഗോദ്റേജിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ മാജിക് ബോഡി വാഷ് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡി വാഷ് എന്ന പെരുമയോടെയാണ് ഗോദ്റേജ് കൺസ്യൂമർ പ്രോഡക്ട്സ് ബോഡി വാഷ് പുറത്തിറക്കിയത്. ഏറ്റവും ചെറിയ സാഷെ പാക്കറ്റിന് 45 രൂപയാണ് വില.
സാഷെയും ബോട്ടിലും ഉൾപ്പെട്ട കോംബോ പായ്ക്കും അവതരിപ്പിച്ചിട്ടുണ്ട്. 65 രൂപയാണ് കോംബോ പായ്ക്കിന്റെ വില. പ്രധാനമായും രണ്ട് വേരിയന്റിലാണ് ബോഡി വാഷ് പുറത്തിറക്കിയിട്ടുള്ളത്. ഹണി ജാസ്മിൻ, ലാവൻഡർ എന്നിവയാണ് വേരിയന്റുകൾ. ഒരു സാഷെ പായ്ക്കിൽ നിന്ന് ഏകദേശം 200 എം.എൽ വരെ ബോഡി വാഷ് തയ്യാറാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വാദം.
Also Read: പാർക്കിങ് ഷെഡിന് തീപിടിച്ച് യാചകന് ദാരുണാന്ത്യം
ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആണ് ബ്രാൻഡ് അംബാസഡർ. ഉൽപ്പന്നത്തിന്റെ പ്രചരണം വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗോദ്റേജ് ലക്ഷ്യമിടുന്നത്. പ്രചരണ പ്രവർത്തനങ്ങൾക്ക് വേണ്ടി മൂന്നുവർഷത്തിനകം 100 കോടി രൂപ ചിലവഴിക്കും.
Post Your Comments