ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറികെകെ മഹേശൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി തുഷാര്‍ വെള്ളാപ്പളളി. അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്‌തതെന്ന് തുഷാർ പറഞ്ഞു. മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്നും തുഷാര്‍ കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് തുഷാറിൻറെ പ്രതികരണം. അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ അടിസ്ഥാനത്തിൽ വിശദീകരണം നൽകും. ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം എസ്എന്‍ഡിപി നിലപാട് പറയുമെന്നും തുഷാർ പറഞ്ഞു.
അതേസമയം മഹേശന്റെ ആത്മഹത്യയില്‍ മാരാരിക്കുളം പൊലീസ് ഭാര്യ ഉഷാ ദേവിയുടെ മൊഴി എടുത്തു. മഹേശൻ വീട്ടിൽ എഴുതി വെച്ച കത്തുകൾ കുടുംബം ഇന്ന് പൊലീസിന് കൈമാറും. കേസ് ലോക്കൽ പൊലീസിന് സത്യസന്ധമായി അന്വേഷിക്കാനാവില്ലെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്തിക്കും പരാതി നൽകി.
Post Your Comments