ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കി ഇന്ത്യയും ചൈനയും , ചൈനയുടെ അടുത്ത നീക്കം ഇന്ത്യയിലെ ഡെപ്‌സാങ്ങിന് സമീപമുള്ള പ്രദേശയ്ക്കാണെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ തിരിച്ചടിയ്ക്ക് തയ്യാറായി ഇന്ത്യന്‍ സേന തയ്യാറായി കഴിഞ്ഞു. സേനാ നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങല്‍ ഇന്ത്യന്‍ സേനയ്ക്ക് ലഭിച്ചു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിയും പാംഗോംങിലും ഹോട് സ്പ്രിംഗ്സിലും കൂടാതെയാണ് നാലാമത് ഒരിടത്ത് കൂടി ചൈന സേനാ നീക്കം നടത്തുന്നത്.
ഡെപ്‌സാങ്ങില്‍ 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2013ല്‍ ചൈന കടന്നു കയറ്റത്തിന് ശ്രമിച്ചിരുന്നു. പ്രദേശത്ത് ടെന്റുകള്‍ അടക്കം സ്ഥാപിക്കാനാണ് ചൈനീസ് സൈന്യം ശ്രമം നടത്തിയത്. എന്നാല്‍ ഇന്ത്യ ആ നീക്കത്തെ വിജയകരമായി തടയുകയായിരുന്നു. അന്നത്തെ സംഘര്‍ഷം 21 ദിവസമാണ് നീണ്ട് നിന്നത്. ആ ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും ആളപായമൊന്നും സംഭവിച്ചിരുന്നില്ല.
സമാനമായ കയ്യേറ്റ ശ്രമം ആണ് ഇപ്പോള്‍ ഡെപ്‌സാങ്ങില്‍ ചൈന നടത്താന്‍ ശ്രമിക്കുന്നത്. കരസേന മേധാവി എംഎം നരവനെ കിഴക്കന്‍ ലഡാക്ക് സന്ദര്‍ശന വേളയില്‍ നിയന്ത്രണ രേഖയിലെ 65 പോയിന്റുകളില്‍ പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുളള ആക്രമണം ഉണ്ടായാല്‍ ചെറുക്കാന്‍ വേണ്ടത്ര സേനയെ അതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുണ്ട്് എന്നാണ് വിവരം.
ഡെപ്‌സാങ്ങിലെ 10-13 പോയിന്റുകള്‍ക്കിടയില്‍ അവകാശവാദം ഉന്നയിക്കാനാണ് ചൈനയുടെ നീക്കം. വടക്കന്‍ ലഡാക്കിലെ ഡിബിഒ വ്യോമതാവളത്തിന് സമീപത്തുളള ഇന്ത്യന്‍ പോസ്റ്റിന് അടുത്തായാണ് ചൈനയുടെ സൈന്യമുളളത്. ഗല്‍വാനില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് ഇരു രാജ്യങ്ങളും കമാന്‍ഡര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഗല്‍വാനിലെ ടെന്റുകള്‍ ഇതുവരെ ചൈന നീക്കം ചെയ്തിട്ടില്ല.
ധാരണ പ്രകാരം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റം നടത്തിയില്ലെങ്കില്‍ അനന്തരഫലങ്ങളുണ്ടാകുമെന്ന് ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി.
Post Your Comments