ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി. കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം.
കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശിച്ച നരവനെ, അതിർത്തിയിലെ സ്ഥിതി ഗതികൾ വിശദീകരിച്ചു. ചൈനീസ് യുദ്ധവിമാനങ്ങളും അതിർത്തിയോടു ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയ്ക്കിരെ അമേരിക്ക–യൂറോപ്പ് സംയുക്ത നീക്കം. ഇന്ത്യയടക്കം ലോകരാജ്യങ്ങളുമായി ചൈനയുണ്ടാക്കുന്ന കുഴപ്പങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ വ്യക്തമാക്കി. വിവിധഭാഗങ്ങളിലുള്ള യുഎസ് സൈനിക വിന്യാസം പുന പരിശോധിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ദക്ഷിണ ചൈനക്കടലില്‍ അടക്കം ചൈന ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് യുഎസ് സൈനിക വിന്യാസത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. പതിനഞ്ചാമത് ബ്രസല്‍സ് ഫോറത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ചൈനയ്ക്കെതിരെ യൂറോപ്യന്‍ യൂണിയനുമൊത്തുള്ള സംയുക്ത നീക്ക്തതെക്കുറിച്ച് യുഎസ് വിദേശകാര്യസെക്രട്ടറി മൈക്ക് പൊംപെയോ വെളിപ്പെടുത്തിയത്.
ALSO READ: മഹാരാഷ്ട്രയിൽ പുതുതായി 4,841 പേർക്ക് രോഗ ബാധ; കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക്
ഇയു വിദേശകാര്യ വിഭാഗം മേധാവി ജോസെഫ് ബോറെലിന്‍റ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നെന്ന് സെക്രട്ടറി പൊംപെയോ പറഞ്ഞു. ചൈനീസ് പട്ടാളത്തെ നേരിടാന്‍ സജ്ജമാണെന്ന് ഉറപ്പാക്കും. ഇതിനായി ജര്‍മനിയിലുള്ള 52,000 സൈനികരുടെയെണ്ണം 25,000 ആയി കുറക്കുമെന്നും മൈക്ക് പൊംപെയോ പറഞ്ഞു. ഇതിനിടെ ഹോങ്കോങ്ങ് സുരക്ഷേനിയമത്തിന്‍റെ പേരില്‍ ചൈനയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള ബില്‍ യുഎസ് സെനറ്റ് പാസാക്കി.
Post Your Comments