കുളത്തൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മേജര്‍ തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്നതായി പറയുന്ന 63 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കിയതായി ആരോപണം. ഇതിനെതിരെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബി.ജെ.പി.കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധർണ സംഘടിപ്പിച്ചു. ആറ്റിപ്ര ചെങ്കൊടികാടില്‍ ക്ഷേത്രത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന ഭൂമി രാജഭരണകാലം മുതല്‍ ക്ഷേത്രത്തിലെ പള്ളിവേട്ട സമയത്ത് ചൂട്ടുകറ്റ വെളിച്ചം കാട്ടുന്ന ആചാരവുമായി ബന്ധപ്പെട്ട ദളിത് കുടുംബത്തിന് താമസിക്കാനായി ഈ സ്ഥലം വിട്ടുനല്‍കിയിരുന്നു. കഴിഞ്ഞ നാല് തലമുറകളായി ആറോളം ദളിത് കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.
Post Your Comments