
മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിച്ചത് വൻ വിവാദമായിരുന്നു. മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു ഇത്. മത്സരത്തിൽ തോറ്റ മുംബൈ ടീമംഗമായ ഹർഭജനെ പഞ്ചാബ് താരമായ ശ്രീശാന്ത് കളിയാക്കി. ഇതിന് പിന്നാലെ ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. അന്ന് ഹർഭജനെ പ്രകോപിക്കാൻ താൻ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത് ഇപ്പോൾ.
Read also: ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ
‘പഞ്ചാബിന് മുന്നിൽ മുംബൈ തോറ്റു’ എന്ന് പരിഹാസരൂപത്തിൽ ഹർഭജനോട് പറയുകയായിരുന്നെന്ന് ശ്രീശാന്ത് വ്യക്തമാക്കുന്നു. എന്നാൽ അതിനുശേഷം ഹർഭജനും താനും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഒരു പ്രശ്നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്നും ശ്രീശാന്ത് പറയുന്നു. കളിക്കളത്തിൽ തല്ലുണ്ടാക്കിയതിന് ഹർഭജനെ വിലക്കുമായിരുന്നു. എന്നാൽ ബിസിസിഐ നിയമിച്ച അന്വേഷണ കമ്മീഷനായ സുധീന്ദ്ര നാനാവതിക്ക് മുന്നിൽ വിലക്ക് ലഭിക്കാതിരിക്കാൻ താൻ പൊട്ടിക്കരഞ്ഞുവെന്നും കേണപേക്ഷിച്ചുവെന്നും താരം വ്യക്തമാക്കുന്നു. നവനീത് സാറിന് മുന്നിൽ പോലും ഞാൻ പൊട്ടിക്കരഞ്ഞു യാചിച്ചു. ഭാജി പായെ വിലക്കരുതെന്നും ഞങ്ങൾ ഒരുമിച്ച് കളിക്കാൻ പോകുന്നവരാണെന്നും പറഞ്ഞു. ഭാജി പായെ വിലക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാട്രിക് വിക്കറ്റെടുത്ത മാച്ച് വിന്നറാണ് അദ്ദേഹം. ഭാജി പായോടൊപ്പം കളിച്ച് മത്സരങ്ങൾ വിജയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെന്നും ശ്രീശാന്ത് കൂട്ടിച്ചേർക്കുന്നു.
Post Your Comments