കൊച്ചി: എറണാകുളത്ത് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തക പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത 43 കുഞ്ഞുങ്ങൾ ഉള്‍പ്പടെയുള്ള 95 പേരുടെ പരിശോധന ഫലം നെഗറ്റീവ്. തൃക്കണിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സ്രവ പരിശോധന നടത്തിയ 20 കുഞ്ഞുങ്ങളുടെയും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സ്രവ പരിശോധന നടത്തിയ 23 കുഞ്ഞുങ്ങളുടെയും ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് സൂചന.
Read also: ഉറവിടം അറിയാത്ത കേസുകള്‍ വർധിക്കുന്നു; തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
എറണാകുളം ജില്ലയിൽ 155 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജൂൺ ആറിന് ട്രെയിനിൽ മധ്യപ്രദേശിൽ നിന്നും കൊച്ചിയിലെത്തിയ പാറക്കടവ് സ്വദേശിയായ 14 വയസ്സുള്ള കുട്ടിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ഇന്നലെ മൂന്ന് പേർ രോഗമുക്തി നേടി. അതേസമയം, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് എന്നിവ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.
Post Your Comments