ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കമന്റ് ചെയ്തും സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ; പൊലീസ് കേസെടുത്തു

പനജി: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ്ലീല കമന്റ് നടത്തിയതിന് പൊലീസ് കേസെടുത്തു. സ്‌കൂള്‍ അധികൃതരുടെ പരാതിയിലാണ് ഗോവ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പനജിയിലെ സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ സ്ഥാപനത്തിലെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ഓണ്‍ലൈന്‍ ക്ലാസിനിടെ കമന്റായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച് എസ്പി പങ്കജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളില്‍ ചിലര്‍ അധ്യാപകരെ അപമാനിച്ചെന്നും രക്ഷകര്‍ത്താക്കള്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും കാണിച്ച് സ്‌കൂള്‍ മാനേജ്മെന്റ് രക്ഷാകര്‍ത്തകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Share
Leave a Comment