കാഠ്മണ്ഡു : ചൈനയ്ക്ക് വേണ്ടി ഇന്ത്യയെ പിണക്കിയ നേപ്പാള്‍ പ്രധാനമന്ത്രിയുടെ കസേര തെറിക്കുമോ? നേപ്പാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ഇത്തരം സൂചനയാണ്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലിയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ വരെ തിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷവും രാജി ആവശ്യവുമായി മുന്നോട്ട് വന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശര്‍മയ്‌ക്കെതിരെ അപസ്വരങ്ങള്‍ ഉയരുന്നുണ്ട്.
ഭരണത്തിന്റെ സമസ്ത മേഖലയിലും ശര്‍മ ഓലി പരാജയപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ അഭിപ്രായപ്പെട്ടു.അധികാരമൊഴിയാന്‍ മടിയ്ക്കുന്ന ഓലി രാജിവെച്ചില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുമെന്നും പ്രചണ്ഡ വ്യക്തമാക്കി. ഭരണകക്ഷിയെ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡണ്ടാണ് പ്രചണ്ഡ.
ഇതിനിടെ ചൈന നേപ്പാളിലെ ചില അതിര്‍ത്തി ഗ്രാമങ്ങള്‍ കയ്യേറുകയും ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ചൈനയുടെ കയ്യേറ്റ വാര്‍ത്ത പുറത്തു വന്നത്. ഇതോടെ ചൈനയ്‌ക്കെതിരെയും നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം ചൈനയ്ക്ക് വേണ്ടിയുള്ളതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
നേപ്പാലിനെ എക്കാലത്തും ശക്തമായി പിന്തുണച്ചിരുന്ന നല്ല അയല്‍ക്കാരായ ഇന്ത്യയെ പിണക്കുന്നത് വലിയ തിരിച്ചടിയാകമെന്ന വിമര്‍ശനവും ഉയര്‍ന്നു.ചൈനിസ് കടന്നു കയറ്റത്തിനെതിരെ നേപ്പാളി ജനത തെരുവില്‍ സമരരംഗത്തിറങ്ങി കഴിഞ്ഞു. ചൈനയ്ക്കായി ഇന്ത്യയെ പിണക്കിയ ഓലി സര്‍ക്കാര്‍ ചൈനയുടെ ചതിയ്ക്ക് എന്ത് ഉത്തരം പറയുമെന്നാണ് ചോദ്യം.
Post Your Comments