Latest NewsKeralaNews

സിപിഎമ്മിന് കോടതിയും, പോലീസും ഉണ്ട്; വിവാദ പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരായ ഹർജിയിൽ ഹൈക്കോടതി തീരുമാനം പുറത്ത്

സിപിഎം നേതാവ് പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം

കൊച്ചി: വിവാദ പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരായ ഹർജി ഹൈക്കോടതി തള്ളി. വിവാദ പരമാർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.

സിപിഎമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു ഹർജി. കോൺ​ഗ്രസ് നേതാവ് ലതികാ സുഭാഷ് ആണ് ഹർജി നൽകിയത്. വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പരാതിയുള്ളവർ ഉചിതമായ ഫോറത്തെ സമീപിക്കണം എന്നും കോടതി പറഞ്ഞു.

ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി അഗീകരിച്ചു. കമ്മീഷൻ അധ്യക്ഷയായി ജോസഫൈനെ നിയമിക്കുന്ന സമയത്ത് അയോഗ്യത ഉണ്ടായിരുന്നില്ലെന്നും ഹർജി നിലനിൽക്കണമെങ്കിൽ നിയമന സമയത്ത് അയോഗ്യത ഉണ്ടായിരുന്നിരിക്കണമെന്നും സർക്കാർ വിശദീകരിച്ചിരുന്നു.

പ്രവർത്തന കാലയളവിൽ യോഗ്യതയില്ലെങ്കിൽ നടപടിയെടുക്കാനുള്ള അധികാരം നിയമനാധികാരിയായ സർക്കാരിനാണ്. അയോഗ്യത ചൂണ്ടിക്കാട്ടി ആരും സമീപിച്ചിട്ടില്ലെന്നും ഹർജിക്കാർ പരാതി നൽകിയിട്ടില്ലെന്നുമായിരുന്നു സർക്കാർ വാദം. സ്ത്രീകളുടെ അന്തസ് ഇടിച്ചുതാഴ്തും വിധം കമ്മീഷൻ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്റെ അഭിഭാഷകനും അറിയിച്ചിരുന്നു.

സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട കമ്മീഷൻ പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസുകൾ കണ്ടില്ലെന്നു നടിക്കുകയാണെന്നും കമ്മീഷൻ നിയമപ്രകാരം ഉത്തരവാദിത്തം നിർവഹിക്കാത്ത ചെയർപേഴ്സണെതിരെ കേസെടുക്കണമെന്നും പാർട്ടിയിൽ സ്വാധീനമുള്ളതിനാൽ സർക്കാരിൽ നിന്ന് നടപടി പ്രതീക്ഷിക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

സിപിഎം നേതാവ് പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം. പി.കെ.ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും ജോസഫൈന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button